സത്ഗമയ ഓണാഘോഷം പ്രൗഡഗംഭീരമായി
Friday, September 16, 2016 8:25 AM IST
ഡബ്ലിൻ: അയർലൻഡിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി.

സെപ്റ്റംബർ 11നു (ഞായർ) ഡബ്ലിനിലെ ക്രംലിൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ണടഅഎ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ഭാരതീയ സംസ്കാരങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ഈ കൂട്ടായ്മ കേരളത്തിന്റെ തനതായ ശൈലിയിൽ പൂക്കളമൊരുക്കി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിമന്നനെ വേദിയിലേയ്ക്ക് ആനയിച്ച്, മലയാളി മങ്കമാർ തിരുവാതിര അവതരിപ്പിച്ചപ്പോൾ അത് പ്രവാസിമനസുകളിൽ ഗൃഹാതുരത്വവുമുണർത്തി.

ഗീതാ അന്തർജ്‌ജനം, കെ.എസ്.മോഹൻകുമാർ, പുഷ്പാകുമാരി, പ്രഫ. സുരേഷ് സി.പിള്ള എന്നിവർ ചേർന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്നു സപ്താ രാമൻ നമ്പൂതിരിയുടെ സ്വാഗതനൃത്തത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. അജയന്റെ ഓണസന്ദേശത്തെ തുടർന്ന് മോഹിനിയാട്ടം കേരളനടനം ,സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

അയർലൻഡിൽ നാനോ ടെക്നോളജിയിൽ പുതിയ കണ്ടുപിടുത്തത്തിലൂടെ ലോക പ്രശസ്തനായ മലയാളി ശാസ്ത്രഞ്ജൻ പ്രഫ. സുരേഷ് സി.പിള്ളയെ വേദിയിൽ വിനോദ് ഓസ്കാറും രൂപേഷ് പണിക്കരും ചേർന്ന് ആദരിച്ചു. ബാലവിഹാർ കുട്ടികൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണവും ചെയ്തു.

വസന്തിന്റെ നേതൃത്വത്തിൽ സത്ഗമയ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകളും ബാലവിഹാർ കുട്ടികളുടെ പരിപാടികളും കൂടുതൽ നിലവാരമുള്ളതാക്കി. വിഭവസമൃദ്ധമായ ഓണസദ്യയെ തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക വിനോദമത്സരങ്ങൾ സംഘടിപ്പിച്ചു. ബെസ്റ്റ് കപ്പിൾസായി മൂന്നാം തവണയും ഇടശേരി രാമൻ നമ്പൂതിരിയേയും ബിന്ദു രാമനെയും തിരഞ്ഞെടുത്തു. വൈകുന്നേരത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു.