റോസിലി മേരി ലോറൻസ് നിര്യാതയായി
Friday, September 16, 2016 8:24 AM IST
ഡാളസ്: തൃശൂർ കുറിയച്ചിറ പരേതരായ സി.സി. കൊച്ചാപ്പുവിന്റേയും എം.സി. സാറയുടേയും മകൾ റോസിലി മേരി ലോറൻസ് (മണി– 69) ഡാളസിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 17നു (ശനി) രാവിലെ 10ന് ആരംഭിച്ച് സംസ്കാരം റിഡ്ജവ്യു മെമ്മോറിയൽ പാർക്കിൽ.

മക്കളും മരുമക്കളും: സ്മൈലി കിംഗ് –ഹെർമൻ കിംഗ്, ഗ്ലാഡിസ് ലോറൻസ്, ഗ്ലേയ്സി ലോറൻസ്, ജോയ്സ് പ്രകാശ് –ഹർഷിൽ ഫരിക്ക്.

പൊതുദർശനം: 16നു (വെളളി) വൈകുന്നേരം ഏഴു മുതൽ ഒമ്പതു വരെ ടെക്സസിലെ ടറന്റയ്ൻ ജാക്സൺ മോറൊ ഫ്യൂണറൽഹോമിൽ.

സംസ്കാരചടങ്ങളുടെ ലൈവ് വെബ് കാസ്റ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.വേീീഹശസമ.്േ യിൽ ലഭ്യമാണ്.

വിവരങ്ങൾക്ക് : 972 776 2973

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ