ന്യൂയോർക്കിൽ സംയുക്‌ത ഓണാഘോഷം സെപ്റ്റംബർ 18ന്
Friday, September 16, 2016 8:22 AM IST
ന്യൂയോർക്ക്: മലയാള നാടിന്റെ സാംസ്കാരിക പാരമ്പര്യവും സാഹോദര്യവും നിറഞ്ഞുനിൽക്കുന്ന ഗൃഹാതുര സ്മരണകളുണർത്തുന്ന തിരുവോണാഘോഷത്തിന് ന്യൂയോർക്കിലെ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. സാമൂഹ്യരംഗത്ത് തനതായ പ്രവർത്തനചാതുര്യം തെളിയിച്ച മൂന്നു പ്രമുഖ സംഘടനകളുടെ സംയുക്‌താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈവർഷത്തെ ഓണാഘോഷം ഒരുമയുടേയും ഐക്യത്തിന്റേയും ദീപം തെളിയുന്ന വേദികൂടിയാകും. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റ്, മലയാളി സമാജം ഓഫ് ന്യൂയോർക്ക് എന്നീ സംഘടനകൾ കൈകോർക്കുന്ന തിരുവോണാഘോഷം ക്ലിന്റൺ ജി. മാർട്ടിൻ പാർക്കിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(1601 ങഅഞഇഡട അഢഋ, ചലംവൗറല ജമൃസ, ചഥ 11040) ആണ് ആഘോഷ പരിപാടികൾ. സെപ്റ്റംബർ 18–നു (ഞായർ) ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ പ്രമുഖ നർത്തകിയും നടിയുമായ ദിവ്യാ ഉണ്ണി മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ. ധീരജ് കമലം ഓണസന്ദേശം നൽകും.

വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് വിശിഷ്ടാതിഥികളേയും മഹാബലി ചക്രവർത്തിയേയും വർണാഭമായ ഘോഷയാത്രയോടെ വേദിയിലേക്ക് ആനയിക്കും. പൊതുസമ്മേളനത്തിനുശേഷം കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിസ്മയക്കാഴ്ചയൊരുക്കും.

ആഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി ഡോ. ജേക്കബ് തോമസ്, സാബു ലൂക്കോസ്, ചാക്കോ കോയിക്കലേത്ത് എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ഡോ. ജേക്കബ് തോമസ് 718 406 2541, സാബു ലൂക്കോസ് 516 902 4300, ചാക്കോ കോയിക്കലേത്ത് 516 712 7258, ജോർജ് തോമസ് 516 849 9255, സജി ഏബ്രഹാം 917 617 3959, സരോജ വർഗീസ് 718 347 3828, ബഞ്ചമിൻ ജോർജ് 516 851 6577, ജയ്സൺ ജോസഫ് 917 859 7957, ബേബി ജോസ് 516 503 1144, ബേബി കുര്യാക്കോസ് 516 554 6688, ഇന്ദു ജേക്കബ് 718 347 4695, അനിയൻ മൂലയിൽ 516 647 0748, ബാബു തോമസ് 917 539 1652, അലക്സ് പനയ്ക്കമറ്റം 516 754 0859, വർഗീസ് ജോസഫ് 516 302 3563.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം