യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിൽ ഓണാഘോഷം
Friday, September 16, 2016 8:19 AM IST
ടെക്സസ്: അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ ലൈബ്രറികളും ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിന്റെ മേൽനോട്ടത്തിൽ ലോംഗ് ഹോറൻ മലയാളം സ്റ്റുഡൻസ് അസോസിയേഷനും സംയുക്‌തമായി ഓണം ആഘോഷിച്ചു.

സെപ്റ്റംബർ 12നു രാവിലെ ആറിനു തുടങ്ങിയ രംഗോളി കളർ കോലം എട്ടോടെ പൂർത്തിയായി. വർണാഭമായ ഡിസൈനിന്റെ നാലുവശത്തും ഓണാശംസകൾ സ്വാഗതം എന്നിങ്ങനെ മലയാളത്തിലും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഡഠ ഘകആഞഅഞകഋട, ണഋഘഇഛങഋ എന്നിവ ഇംഗ്ലീഷിലും എഴുതി നവാഗതരായ വിദ്യാർഥികളെ സ്വാഗതം ചെയ്തു.

ടെക്സസിന്റെ ചിഹ്നമായ നീളൻ കൊമ്പുള്ള കാളയുടെ മുഖം പുരുഷ വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഒരുക്കിയത്. ലോംഗ് ഹോറൻസ് മലയാളം സ്റ്റൂഡന്റ്സ് അസോസിയേഷൻ എന്ന് ചിഹ്നത്തിനു ചുറ്റും വർണപ്പൊടികൾ കൊണ്ട് രേഖപ്പെടുത്തി.

ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി ലിബറൽ ആർട്സ് വിഭാഗത്തിൽ കഴിഞ്ഞ 25 വർഷമായി മലയാള ഭാഷയും സാഹിത്യവും പഠിപ്പിച്ചുവരുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജലൃൃ്യഇമെമേിലറമ ലൈബ്രറിയിൽ ഏകദേശം പതിനായിരത്തോളം മലയാളം പുസ്തകങ്ങളും മലയാളത്തിൽനിന്നു ഇംഗ്ലീഷിലേക്ക് തർജ്‌ജിമ ചെയ്ത പുസ്തകങ്ങളും ഉണ്ട്. അസിസ്റ്റന്റ് ഡയറക്ടർ ഫോർ റിസർച്ച് ആൻഡ് സൗത്ത് ഏഷ്യ ലൈബ്രറിയൻ മേരി റേഡർ, യൂണിവേഴ്സിറ്റി മലയാളം പ്രഫ. ദർശന മനയത്ത് എന്നിവരായിരുന്നു കോലത്തിന് മേൽനോട്ടം വഹിച്ചത്. ഓണസദ്യയും ഓണക്കളികളും സെപ്റ്റംബർ 23നാണ് നടക്കുക.

<ആ>റിപ്പോർട്ട്: എബി ആനന്ദ്