വെറുപ്പിന്റെ രാഷ്ര്‌ടീയത്തിനെതിരെ ഫ്രട്ടേണിറ്റി ഫോറം കാമ്പയിൻ
Friday, September 16, 2016 3:39 AM IST
കുവൈത്ത് സിറ്റി: സംഘപരിവാർ ശക്‌തികൾ ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ര്‌ടീയത്തിനെതിരെ കുവൈത്തിലെ ഇന്ത്യക്കാർക്കിടയിൽ കാമ്പയിൻ നടത്തുമെന്ന് കുവൈത്ത് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഭാരവാഹികൾ പറഞ്ഞു.

‘നിർത്തുക വെറുപ്പിന്റെ രാഷ്ര്‌ടീയം’ എന്ന പേരിൽ നടക്കുന്ന കാമ്പയിനു സെപ്റ്റംബർ 16നു (വെള്ളി) വൈകുന്നേരം ഏഴിന് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ തുടക്കമാകും. സമ്മേളനത്തിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.