ലാസ്വേഗസിൽ കന്യാമറിയത്തിന്റെ തിരുനാൾ ആഘോഷിച്ചു
Thursday, September 15, 2016 7:02 AM IST
ലാസ്വേഗസ്: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക പരിശുദ്ധ കന്യാമറിയത്തിന്റെ ജനന പെരുന്നാൾ ആഘോഷിച്ചു. കന്യാമറിയത്തിന്റെ നാമത്തിൽ 2006–ൽ സ്‌ഥാപിതമായ ഇടവകയുടെ പത്താമത്തെ പെരുന്നാളാണ് സെപ്റ്റംബർ 10ന് ആഘോഷിച്ചത്.

രാവിലെ പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു. ലോസ്ആഞ്ചലസ് ഓർത്തഡോക്സ് ഇടവകയുടേയും ലാസ്വേഗസ് ഇടവകയുടേയും വികാരിയായ ഫാ. യോഹന്നാൻ പണിക്കർ പെരുന്നാളിൽ മുഖ്യകാർമികത്വം വഹിച്ചു. പരിശുദ്ധ മാതാവിന്റെ മധ്യസ്‌ഥതമൂലം സകല വിശ്വാസികൾക്കും അനുഗ്രഹങ്ങളും നന്മകളും സ്വർഗത്തിൽ നിന്ന് ദാനമായി ലഭിക്കട്ടെ എന്ന് പണിക്കർ അച്ചൻ തന്റെ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.

ദൈവത്തിന്റേയും മനുഷ്യവർഗത്തിന്റേയും ഇടയിൽ ഒന്നാമതായുള്ള മധ്യസ്‌ഥത എന്നത് പരിശുദ്ധ കന്യാമറിയത്തിനാണ്. മാതാവിലുള്ള അചഞ്ചലമായ വിശ്വാസം ആണ് ക്രൈസ്തവ സഭയുടെ വിശ്വാസപൂർത്തീകരണം എന്നു ഫാ. റോയ് മുഖ്യപ്രഭാഷണത്തിൽ ഓർമിപ്പിച്ചു.

തുടർന്നു ഭാരത സംസ്കാരത്തെ പൂർണമായി ഉൾക്കൊള്ളുന്ന മലങ്കര ഓർത്തഡോക്സ് വിശ്വാസികൾ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന്റെ വിളക്കുകൾ പുതിയ തലമുറയെ ഏൽപിക്കുവാനും അവർ അതു മുന്നോട്ടു കൊണ്ടുപോകുന്നത് ഉറപ്പുവരുത്തുവാനും ഇടവകാംഗങ്ങൾക്ക് പ്രത്യേക ദൗത്യമുണ്ടെന്നു വെള്ളിയാഴ്ച നടന്ന പ്രത്യേക കുടുംബയോഗത്തിൽ വികാരി അച്ചൻ എല്ലാ ഇടവകാംഗങ്ങളേയും ഓർമിപ്പിച്ചു.

ഭക്‌തിനിർഭരമായ റാസയിൽ കുരിശ്, കൊടികൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പരിശുദ്ധ മാതാവിന്റെ സ്തുതിഗീതങ്ങളുമായി ആബാലവൃദ്ധം വിശ്വാസികളും പങ്കെടുത്തു. തുടർന്നു മധ്യസ്‌ഥ പ്രാർഥനയും വാഴ്വും നടത്തി. പെരുന്നാളിൽ സംബന്ധിക്കുവാൻ മറ്റു സഹോദരസഭകളിലെ ധാരാളം വിശ്വാസികൾ എത്തിയിരുന്നു.

പെരുന്നാളിൽ സംബന്ധിച്ച എല്ലാ വിശ്വാസികൾക്കും ഇടവക സെക്രട്ടറി ജോൺ ചെറിയാൻ നന്ദി പറഞ്ഞു. തുടർന്ന് സൺഡേ സ്കൂൾ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ദീന ജോൺ, വത്സ കർമാർക്കർ, ഷീബ സജി, ജീനി ഗിരീഷ്, സൗമ്യ ഐസക്ക് എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘം സ്തുതിഗീതങ്ങൾ ആലപിച്ചു. തുടർന്നു നടന്ന സ്നേഹവിരുന്നിന് ജൻസി മാത്യു, വത്സ കർമാർക്കർ, ത്ര്യേസ്യാമ്മ ബാബു, ലിജിമോൾ, ദീപാ ജോൺ, ജാസ്മിൻ ജേക്കബ്, ഗ്രേയ്സമ്മ ജോൺ, ജിയോ ബൈജു തുടങ്ങിയവർ നേതൃത്വം നൽകി. ഇടവക ട്രസ്റ്റി വില്ലി ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ ബാബു ചാക്കോ, മാത്യു ഏബ്രഹാം, സജി വർഗീസ്, ഗിരീഷ് ജോൺ പുത്തൻപുരയിൽ, ബിജു കല്ലുപുരയ്ക്കൽ, ബൈജു ചെറിയാൻ, ജേക്കബ് കൊങ്ങിണിപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016ലെുേ15ഹമ്ലെഴമൈ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>