മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം 17ന്
Thursday, September 15, 2016 6:56 AM IST
ലണ്ടൻ: ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബർ 17ന് (ശനി) വിഥിംഗ്ടൻ രാധാകൃഷ്ണ ടെമ്പിളിൽ (ഗാന്ധിഹാൾ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

28 കൂട്ടം വിഭവങ്ങളും മൂന്നു തരം പായസവും അടങ്ങിയ സമൃദ്ധമായ സദ്യ തന്നെ പ്രധാന ആകർഷണം.

രാവിലെ 11ന് പൂക്കളമൊരുക്കി ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. ഉച്ചകഴിഞ്ഞു മഹാബലി തമ്പുരാനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേൽക്കുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും.

വിവരങ്ങൾക്ക്: ഗോപകുമാർ 07932672467, സന്തോഷ് 07737469585.

ഹാളിന്റെ വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞമറവമസൃശവെിമ ഠലാുഹല, ആൃൗിെംശരസ ഞീമറ, ണശവേശിഴേീി, ങ20 4ഝആ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്