ഐഎസ്സി മസ്കറ്റ് മലയാള സാംസ്കാരിക വിഭാഗം അവാർഡ് രഞ്ജി പണിക്കർക്ക്
Thursday, September 15, 2016 6:51 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ 2016 വർഷത്തെ സാംസ്കാരിക അവാർഡിന് മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർക്ക്.

മസ്കറ്റ് റൂവി അൽഫലാജ് ഹോട്ടലിൽ സെപ്റ്റംബർ 22 മുതൽ 24 വരെ നടത്തുന്ന ഓണാഘോഷ പരിപാടിയിൽ വച്ച് അവാർഡ് സമ്മാനിക്കും. ആഘോഷ പരിപാടിയിൽ രഞ്ജി പണിക്കർ വിശിഷ്‌ടാഥിതിയായിരിക്കും.

കഴിഞ്ഞ 27 വർഷമായി മലയാള സിനിമക്ക് നൽകിയ അതുല്യമായ സേവനങ്ങൾ കണക്കിലെടുത്താണ് മലയാള വിഭാഗം ഇത്തവണത്തെ സാംസ്കാരിക അവാർഡ് രഞ്ജി പണിക്കർക്ക് സമ്മാനിക്കുന്നതെന്ന് കൺവീനർ ജി.കെ.കാരണവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം