യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 17ന്
Tuesday, September 13, 2016 5:25 AM IST
ബ്രിസ്റ്റോൾ: ഗൃഹാതുരത്വമുണർത്തുന്ന കുറേ നല്ല ഓർമകളുമായി യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ (യുബിഎംഎ) ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 17നു (ശനി) സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികൾ.

രാവിലെ 11നു പൂക്കളമൊരുക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്നു ഓണസദ്യയും യുബിഎംഎ ഡാൻസ് സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ നൃത്തപരിപാടികളും ഓണക്കളികളും ഓണപ്പാട്ടും ആട്ടവും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ജെഗി ജോസഫ്, ജോൺ ജോസഫ് എന്നിവർ പറഞ്ഞു.