ഡാളസ് കേരള അസോസിയേഷൻ എഡ്യുക്കേഷൻ അവാർഡ് വിതരണം സെപ്റ്റംബർ 17ന്
Tuesday, September 13, 2016 5:25 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മെംബർമാരുടെ മക്കളിൽ അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിലുളള സമർഥരായ വിദ്യാർഥികൾക്കു കാഷ് അവാർഡ് നൽകി ആദരിക്കുന്നു.

റെയ്ന കാരേക്കാട്ടിൽ, സാമിന ഏബ്രഹാം (ഗ്രേഡ് 5, ഒന്നും, രണ്ടും) ഷെറിൽ ജോർജ്, അലിഷ സെബാസ്റ്റ്യൻ (ഗ്രേഡ് 8, ഒന്നും രണ്ടും), ദിവ്യ പട്ടത്തിൽ, ആഷ് ലി ഏബ്രഹാം (ഗ്രേഡ് 12, ഒന്നും രണ്ടും) എന്നീ വിദ്യാർഥികളാണ് അവാർഡിനർഹരായിട്ടുളളതെന്ന് ഭാരവാഹികളായ ഷിജു ഏബ്രഹാം, റോയ് കൊടുവത്ത് എന്നിവർ അറിയിച്ചു.

കോപ്പൽ സെന്റ് അൽഫോൻസ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 17 നു ഓണാഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങിൽ മുൻ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിളള അവാർഡ് വിതരണം ചെയ്യും. പ്രവേശനം സൗജന്യമായ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : സോണിയ തോമസ് 972 765 0308, റോയ് കൊടുവത്ത് 972 569 7165, ഷാജു ഏബ്രഹാം : 214 929 3570.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ