ഫ്രാങ്ക്ഫർട്ട് കേരളസമാജം ഓണം ആഘോഷിച്ചു
Tuesday, September 13, 2016 5:20 AM IST
ഫ്രാങ്ക്ഫർട്ട്: കേരളസമാജം ഫ്രാങ്ക്ഫർട്ട് ഈ വർഷത്തെ ഓണം നോർഡ്വെസ്റ്റ് സ്റ്റാട്ടാലെ സാൽബൗ ഹാളിൽ ആഘോഷിച്ചു. സെപ്റ്റംബർ 10ന് ജയ നാരായണ സ്വാമിയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കിയതോടെ ഓണാഘോഷത്തിനു തുടക്കം കുറിച്ചു.

ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ജനറൽ രവീഷ് കുമാർ, രഞ്ജന രവീഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിഇഒ റാണ കുമാർ സിംഗ്, നാരായണ സ്വാമി എന്നിവർ ചേർന്നു നിലവിളക്ക് തെളിച്ചതോടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്നു കോൺസുൽ ജനറൽ രവീഷ് കുമാർ, സ്റ്റേറ്റ് ബാങ്ക് ഇന്ത്യ സിഇഒ റാണ കുമാർ സിംഗ്, സീറോ മലബാർ സമൂഹത്തെ പ്രതിനിധീകരിച്ച് ഫാ. തോമസ് കുര്യൻ, കേരളസമാജം പ്രസിഡന്റ് ബോബി ജോസഫ്, സ്പോർട്സ് ക്ലബ്ബിനുവേണ്ടി പ്രസിഡന്റ് ജോൺ മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ കഴിഞ്ഞ നാല്പത്തിആറ് വർഷമായി കേരളസമാജം ഓണാഘോഷങ്ങൾക്ക് രുചികരമായ സദ്യ ഒരുക്കുന്നതിന് നേതൃത്വം നൽകി വരുന്ന നാരായണ സ്വാമിയുടെ 80–ാം ജന്മദിനത്തോടനുബന്ധിച്ച് സമാജത്തിനു വേണ്ടി കോൺസൽ ജനറൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എല്ലാ വർഷവും മനോഹരമായ പൂക്കളം ഒരുക്കുന്ന ജയ സ്വാമിക്ക് പൂച്ചെണ്ട് സമ്മാനിച്ചു.

കേരള സമാജം മലയാളം സ്കൂൾ കുട്ടികൾ അവതരിപ്പിച്ച സ്കെച്ച്, സെമി ക്ലാസിക്കൽ ഡാൻസുകൾ, ഭരതനാട്യം, കഥക്, ദീപാ, കവിത, മെറീന, രമ്യാ എന്നിവരുടെ സമ്മിശ്ര ഗാനങ്ങൾ, തമിഴ് ഗാനങ്ങൾ, ബേബി കലയംകരിയുടെ കഥനം അബിലാ ഗ്രൂപ്പിന്റെ തിരുവാതിരകളി എന്നിവ അരങ്ങേറി. മഹാബലിയുടെ സന്ദർശനം, പൂക്കളം, വള്ളംകളി, വടംവലി, പുലികളി എന്നിവ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോൺസുലേറ്റ് സ്റ്റേറ്റ് ബാങ്ക് ഇന്ത്യാ ഫ്രാങ്ക്ഫർട്ട്, ഇന്ത്യൻ ടൂറിസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്‌ഥർ ആഘോഷത്തിൽ പങ്കെടുത്തു.

ഇടവേളയിൽ നാരായണ സ്വാമിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഓണസദ്യ വിളമ്പി. ആകർഷകമായ സമ്മാനങ്ങളോടെ തംബോലയും നടന്നു.

ജോസ് നെല്ലുവേലിൽ ഫോട്ടോ ഗ്രാഫി നിർവഹിച്ചു. ഓണാഘോഷ പരിപാടികൾ ജാസ്മിൻ കൈലാത്ത്, ഡോ. ബിനേഷ് ജോസഫ് എന്നിവർ മോഡറേറ്റ് ചെയ്തു. സെക്രട്ടറി ഡോ. ബിനേഷ് ജോസഫ് നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ
<ശാഴ െൃര=/ിൃശ/2016ലെുേ13ളൃമിസളൗൃേേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>