മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികവും വാത്സിംഗ്ഹാം മരിയൻ തീർഥാടനവും സെപ്റ്റംബർ 25ന്
Monday, September 12, 2016 8:16 AM IST
ലണ്ടൻ: മലങ്കര കത്തോലിക്ക സഭ ആഗോള കത്തോലിക്കാ സഭയിലേക്ക് പ്രവേശിച്ചതിന്റെ എൺപത്താറാമത് വാർഷികവും ഇംഗ്ലണ്ടിലെ മരിയൻ തീർഥാടന കേന്ദ്രമായ വാൽസിംഗ്ഹാമിലേക്ക് മലങ്കര സഭ വർഷം തോറും നടത്തുന്ന തീർഥാടനവും സംയുക്‌തമായി സെപ്റ്റംബർ 25നു (ഞായർ) ആഘോഷിക്കുന്നു.

രാവിലെ 11.30ന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഛഹറ മുുീൃശശേീി ഴൃീൗിറ ൽനിന്ന് പ്രഭാത പ്രാർഥനയ്ക്കുശേഷം ആരംഭിക്കുന്ന പ്രേഷിത റാലി ഉച്ചയ്ക്ക് ഒന്നിന് സ്ലീപ്പർ ചാപ്പലിൽ എത്തിച്ചേരും. തുടർന്നു ബസലിക്കയിൽ സമൂഹ ദിവ്യബലിയിൽ തിരുവല്ല മലങ്കര കത്തോലിക്ക അതിരൂപത സഹായ മെത്രാൻ ഫിലിപ്പോസ് മാർ സ്തെഫാനോസ് മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകും.

കരുണയുടെ വർഷത്തിൽ നടക്കുന്ന മരിയൻ തീർഥാടനത്തിന് വിവിധ സമൂഹങ്ങളും നേതൃത്വത്തിൽ വിപുലമായ പ്രാർഥന ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്നു മലങ്കര സഭ കോഓർഡിനേറ്റർ ഫാ. ദാനിയേൽ അറിയിച്ചു.

വാഹനത്തിൽ എത്തിച്ചേരുന്നവർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ചഞ22 6അട എന്ന പോസ്റ്റ് കോഡ് ഉപയോഗിക്കുക. തീർഥാടകർക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: ജോൺസൺ മാത്യൂസ്