ആർകെപി ഫൗണ്ടേഷൻ രൂപീകരിച്ചു
Monday, September 12, 2016 6:05 AM IST
ന്യൂഡൽഹി: അർബുദ രോഗികളുടെ ക്ഷേമത്തിനായി ആർകെപി ഫൗണ്ടേഷൻ രൂപീകരിച്ചു. കേരള ഹൗസിൽ നടന്ന ചടങ്ങിൽ മുൻകേന്ദ്ര മന്ത്രി ഓസ്കാർ ഫെർണാണ്ടസ് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ 250 കാൻസർ രോഗികൾക്കുള്ള പ്രതിമാസ കിറ്റുവിതരണം പി.എസ്. ബാവ നിർവഹിച്ചു. ഒരു വർഷം നീളുന്ന പതിനൊന്നിന പരിപാടികളുടെ പ്രഖ്യാപനം മുൻ മന്ത്രി ബിനോയ് വിശ്വം നിർവഹിച്ചു. ഫാ. സാം പനയ്ക്കൽ, ജയകുമാർ അണ്ണ, അലി മെഹ്ദി, ഓം ദത്ത് യാദവ്, ഡോ. സിമ്മി ജോസഫ്, സി. പ്രതാപൻ, ആർകെപി ഫൗണ്ടേഷൻ ചെയർമാൻ റെജി കെ. പൊന്നപ്പൻ, ഷിബു ചെറിയാൻ, എം. മധുഗോപാലൻ ചെന്നിത്തല എന്നിവർ സംസാരിച്ചു.