കാൻബറയിൽ അൽഫോൻസാമ്മയുടെ നവനാൾ ആഘോഷം സെപ്റ്റംബർ 19 മുതൽ
Sunday, September 11, 2016 7:33 AM IST
കാൻബറ: ഓസ്ട്രേലിയൻ തലസ്‌ഥാനമായ കാൻബറയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നവനാൾ സെപ്റ്റംബർ 19, 20, 21 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും.

സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാളിനു മുന്നോടിയായാണ് നവനാൾ. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാൾ.

യാരളമല സെന്റ് പീറ്റർ ചാനെൽസ് പള്ളിയിൽ 19 മുതൽ 29 വരെ ദിവസവും വൈകുന്നേരം ആറിന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ജയിംസ് ആന്റണി, മോൺ. ജോൺ കല്ലറക്കൽ, ഫാ. അസിൻ തൈപ്പറമ്പിൽ, ഫാ. ബൈജു തോമസ്, ഫാ. സിജോ തെക്കേകുന്നേൽ, ഫാ. ജോഷി കുര്യൻ, ഫാ. പ്രവീൺ അരഞ്ഞാണി, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ. ടോമി പാട്ടുമാക്കിൽ എന്നിവർ കാർമികത്വം വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ കുമ്പസാരത്തിനു സൗകര്യമുണ്ട്.

വിവരങ്ങൾക്ക്: ഫാ. മാത്യു കുന്നപ്പിളളിൽ (വികാരി) 0478059616.

വിലാസം: കോർണർ വെസ്റ്റൺ ആൻഡ് ലോച് സ്ട്രീറ്റ്, യറലുംല, എസിടി 2600 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(രിൃ. ംലെേീി മിറ ഘീരവ െേൃലലേെ, ഥമൃൃമഹൗാഹമ, അ. ഇ. ഠ2600).

<ആ>റിപ്പോർട്ട്: ജോമി പുലവേലിൽ