ഇന്ത്യൻ നഴ്സസ് നാഷണൽ കോൺഫറൻസ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Sunday, September 11, 2016 7:28 AM IST
ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ നേതൃത്വത്തിൽ ഒക്ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

നൈന പ്രസിഡന്റ് സാറാ ഗബ്രിയേൽ, ഇല്ലിനോയി ചാപ്റ്റർ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ്, കോൺഫറൻസ് കൺവീനർമാരായ ജാക്കി മൈക്കൽ, ഫിലോമിന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് സംരംഭത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നത്.

നഴ്സിംഗിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചുവരുന്ന ഇന്ത്യൻ നഴ്സുമാർ ഒന്നിച്ചുകൂടുന്ന കോൺഫറൻസ് ആരോഗ്യരംഗത്തെ പുതിയ കാൽവയ്പുകൾ ചർച്ച ചെയ്യപ്പെടുന്ന വേദിയായിരിക്കും. പതിനാറ് എഡ്യൂക്കേഷൻ ക്രഡിറ്റിനൊപ്പം നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിലെ നൂതന സംരംഭങ്ങൾ മനസിലാക്കുന്നതിനും തങ്ങൾക്ക് ഉതകുന്ന മാർഗദർശകരെ (മെന്റേഴ്സ്) കണ്ടുപിടിക്കുന്നതിനും ഇതു വേദിയൊരുക്കുന്നു.

ദേശീയ അന്തർദേശീയ തലങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഴ്സുമാരോടൊപ്പം മുഖ്യധാരയിലെ പ്രഗത്ഭരും കോൺഫറൻസിൽ ഒത്തുചേരുന്നു. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വേദിയിൽ നഴ്സിംഗ് രംഗത്തെ പ്രഗത്ഭരായ പങ്കെടുക്കും.

ഒക്ടോബർ 21നു നടക്കുന്ന അലൂംനി നൈറ്റ്, 22–നു നടക്കുന്ന ഗാലാ നൈറ്റ് എന്നിവ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ശ്രദ്ധേയരായ വിശിഷ്ട വ്യക്‌തികൾക്കു പുറമെ വിജ്‌ഞാനവും വിനോദവും ഒത്തൊരുമിക്കുന്ന ഗാലാ നൈറ്റിൽ നൈനയുടെ വിവിധ അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യും.

ഷിക്കാഗോ എൽമസ്റ്റിലെ വാട്ടർഫോർഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന കോൺഫറൻസിലേക്ക് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാവുന്നാണ്. ഗാലാ നൈറ്റ് ടിക്കറ്റുകളും സൗകര്യാർഥം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്:<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ിമശിമൗമെ.രീാ

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം