കന്യാമറിയത്തിന്റെ പിറവി തിരുനാൾ ആചരിച്ചു
Sunday, September 11, 2016 7:24 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തിൽ ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ എട്ടു നോമ്പാചരണം വിവിധ പരിപാടികളോടെ സമാപിച്ചു.

ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കൽ, ഫാ. ജോസി കിഴക്കെ തലയ്ക്കൽ, ഫാ. ഏബ്രഹാം കുന്നത്തോളി, ഫാ. വിൻസെന്റ് മഠത്തിക്കുന്നേൽ, ഫാ. റ്റോമി കളത്തൂർ, ഫാ. രാജു ജേക്കബ് എന്നിവർ വിവിധ ദിവസങ്ങളിലെ ജപമാലയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി.

ഫാ. സ്റ്റീഫൻ കണ്ടാരപ്പളളിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. തോമസ് കുമ്പുക്കൽ, ഫാ. ജോണി സിഎംഐ എന്നിവർ സഹകാർമികരായിരുന്നു. പിറവി തിരുനാളിന്റെ സമാപന ദിവസം ഫാ. ജോണി വചന സന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം പാച്ചോർ നേർച്ചയും സ്നേഹവിരുന്നും നടന്നു.

മാതാവിന്റെ എട്ടു നോമ്പാചരണത്തിന് ഒൻപതു പ്രസുദേന്തിമാർ നേതൃത്വം നൽകി. ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ എട്ടു നോമ്പാചരണത്തിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ