ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന ഉപനിഷത്ത് ഗംഗ
Saturday, September 10, 2016 4:12 AM IST
ന്യൂയോർക്ക് : ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്ക, സെപ്റ്റംബർ 17 മുതൽ 24 വരെ ന്യൂയോർക്കിലെ വൈഷ്ണവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് (100 ഘമസല്ശഹഹല ഞീമറ, ചലം ഒ്യറല ുമൃസ, ചഥ 11040 ) ആചാര്യൻ സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന കഠോപനിഷത്ത് സപ്താഹം ഒരു വൻ വിജയമാക്കാൻ അണിയറയിൽ പ്രവർത്തനം ആരംഭിച്ചു. ന്യൂയോർക്കിലെ എല്ലാ ഹിന്ദുക്കളും സഹകരിച്ചാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നാട്ടിലും അമേരിക്കയിലുമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഭക്‌തജന പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ട്രസ്റ്റീമാരായ രാം പോറ്റിയും ഡോ. നിഷാ പിള്ളയും അറിയിച്ചു.

ഓരോ ദിവസവും ഭഗവദ് ഗീതയും നാരായണീയവും പാരായണം ചെയ്തതിന് ശേഷമായിരിക്കും ആചാര്യൻ സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണം. ഉപനിഷത്തുകളെ സാധാരണക്കാരനും മനസിലാകത്തക്ക വിധത്തിൽ ലളിതമായ ഭാഷയിൽ പരിചയപെടുത്തുകയാണ് ഈ സപ്താഹത്തിന്റെ പ്രധാന ഉദ്ദേശ്യം എന്ന് സംഘാടകർ അറിയിച്ചു. പ്രഭാഷണത്തെ തുടർന്ന് ഓരോ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികൾ ആണ് അവതരിപ്പിക്കുക. അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിയാണ് ഓരോ ദിവസത്തെയും കലാപരിപാടികൾ. അതിനുശേഷം പ്രസാദ വിതരണം ഉണ്ടായിരിക്കും.

നായർ ബനവലന്റ് അസോസിയേഷൻ, മലയാളി ഹിന്ദു മണ്ഡലം, ശ്രീനാരായണ അസോസിയേഷൻ, അയ്യപ്പ സേവാ സംഘം, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് തുടങ്ങിയ ഹൈന്ദവ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: ബീന കുമാർ 516 225 7518, സജി കരുണാകരൻ 631 889 5012, ഗോപിനാഥ് കുറുപ്പ് 845 548 3938, താമര രാജീവ് 347 801 4726, വനജ നായർ 516 993 1599, ഉണ്ണി തമ്പി 516 395 1835, ബഹുലേയൻ രാഘവൻ 516 640 9978.

<യ> റിപ്പോർട്ട്: ജയപ്രകാശ് നായർ