സാംസങ്ങ് ഗാലക്സി നോട്ട് 7 ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്
Saturday, September 10, 2016 4:11 AM IST
ലോസ്ആഞ്ചലസ്: ‘സാംസങ്ങ് ഗാലക്സി നോട്ട് 7’ ഉപയോഗിക്കരുതെന്ന് ഫെഡറൽ സേഫ്റ്റി റഗുലേറ്റേഴ്സ് ഉപഭോക്‌താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ഫോൺ കൈവശം ഉള്ളവർ ഓഫാക്കി വെക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യണമെന്നും ഏജൻസി ആവശ്യപ്പെട്ടു.

ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ ലിത്തിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നു സാംസങ്ങ് ഇലകട്രോണിക്സ് കമ്പനി ഫോണിന്റെ വിൽപ്പന കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു. യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ സാംസങ്ങ് കമ്പനിയുമായി സഹകരിച്ചു ഫോണുകൾ തിരികെ വിളിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

വിമാനത്തിൽ യാത്ര ചെയ്യുന്നവർ കയറ്റി അയക്കുന്ന ലെഗേജുകളിൽ ഫോണുകൾ ഉൾപ്പെടുത്തുകയോ, യാത്ര ചെയ്യുമ്പോൾ ചാർജ് ചെയ്യുകയോ അരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്പാണ് ഈ ഫോൺ മാർക്കറ്റിൽ വില്പനയുമായെത്തിയത്.

<യ> റിപ്പോർട്ട്: പി.പി ചെറിയാൻ