ടാമ്പാ ഓണാഘോഷം സെപ്റ്റംബർ പത്തിന്; ഒരുക്കങ്ങൾ പൂർത്തിയായി
Saturday, September 10, 2016 4:08 AM IST
ടാമ്പാ: നാടും നഗരവും ഇളക്കിമറിച്ചുകൊണ്ടുള്ള ഓണാഘോഷത്തിനു ടാമ്പാ മലയാളികൾ തയാറായിക്കഴിഞ്ഞു. ഇരുപത്താറാമത്തെ ഓണാഘോഷത്തിന് തയാറെടുക്കുന്ന മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ (എംഎസിഎഫ്) വളരെ ചിട്ടയായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

21 വിഭവങ്ങളോടുകൂടിയ ഓണസദ്യ പന്ത്രണ്ടിനു ആരംഭിക്കും. സുനിൽ വർഗീസും, ഷാജി ജോസഫും കൂട്ടരും അതിനുള്ള ഒരുക്കത്തിലാണ്. ഉച്ചയ്ക്ക് രണ്ടോടെ മാവേലി മന്നനെ എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. എല്ലാവരും കേരളീയ വേഷത്തിൽ എത്തിച്ചേരണമെന്ന് കോർഡിനേറ്റർ സജി കരിമ്പന്നൂർ അറിയിച്ചു.

2.30–ഓടെ തിരുവാതിരയോടുകൂടിയുള്ള കലാപരിപാടികൾ ആരംഭിക്കും. സൗത്ത് ഫ്ളോറിഡയിൽ നിന്നുള്ള ശ്രുതിലയയുടെ പാഞ്ചാരിമേളവും, എംഎസിഎഫ് ചെണ്ടമേളം ടീം അവതരിപ്പിക്കുന്ന ശിങ്കാരിമേളവും, ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമാണ്.

കേരളത്തിൽ നിന്നെത്തിയ സാബു തിരുവല്ലയും, വില്യംസും പരിപാടികൾ അവതരിപ്പിക്കും. പരിപാടികൾ കൃത്യസമയത്തുതന്നെ ആരംഭിക്കുമെന്ന് സെക്രട്ടറി ഷീലാ ഷാജുവും പ്രോഗ്രാം കോർഡിനേറ്റർ തോമസ് ജോർജും അറിയിച്ചു.

അമേരിക്കൻ പൗരത്വം സ്വീകരിച്ചിട്ടുള്ള എല്ലാ ഇന്ത്യക്കാരേയും വോട്ടിംഗിൽ പങ്കെടുപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് രജിസ്ട്രേഷനുള്ള സൗകര്യം 1 മണി മുതൽ 3 മണി വരെ ഒരുക്കിയിട്ടുണ്ട്. ഫോമയുടെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിനിംഗിന്റെ ഭാഗമായിട്ടാണ് ഇതു നടത്തുന്നത്. ഫ്ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ്സ് ചോദ്യങ്ങൾക്ക് മറുപടി പറയുന്നതാണ്. അമേരിക്കൻ പൗരത്വമുള്ള എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ അഭ്യർത്ഥിച്ചു.

ഫ്ളോറിഡയിലുള്ള എല്ലാ മലയാളി കുടുംബങ്ങളേയും സെപ്റ്റംബർ പത്തിനു ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മുതൽ നടക്കുന്ന ഓണാഘോഷങ്ങളിലേക്ക് പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്ത് പ്രത്യേകമായി ക്ഷണിക്കുന്നു. വിലാസം: സിമിമ്യമ ഇീാാൗിശ്യേ ഇലിലേൃ, 2620 ണമവെശിഴേീി ഞറ, ഢമഹൃശരീ, എഘ 33594.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം