ബ്രെക്സിറ്റിനു മുൻപ് വ്യാപാര ചർച്ചകൾ പാടില്ല: ബ്രിട്ടനോട് ജർമനി
Friday, September 9, 2016 8:07 AM IST
ബർലിൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകും മുൻപ് യൂറോപ്യൻ യൂണിയനു പുറത്തുള്ള ഒരു രാജ്യവുമായും വ്യാപാര ചർച്ചകൾ നടത്തരുതെന്ന് ബ്രിട്ടന് ജർമനി അന്ത്യശാസനം നൽകി.

നടപടിക്രമങ്ങൾ പൂർത്തിയാകാത്തിടത്തോളം ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗം തന്നെയാണ്. യൂണിയനിൽ അംഗമായ ഒരു രാജ്യത്തിനും പുറത്തുള്ള രാജ്യങ്ങളുമായി സ്വന്തം നിലയ്ക്ക് വ്യാപരത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ നടത്താൻ അവകാശമില്ലെന്ന് ജർമൻ സർക്കാർ വക്‌താവ് സ്റ്റീഫൻ സീബെർട്ട് വ്യക്‌തമാക്കി.

ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യാൻ ബ്രിട്ടൻ തയാറാകാത്തിടത്തോളം അവരുമായി യൂറോപ്യൻ യൂണിയൻ അംഗങ്ങൾ അവരുമായി ചർച്ചയ്ക്കില്ലെന്നാണ് ജർമനി ആവർത്തിച്ചു വ്യക്‌തമാക്കിയിട്ടുള്ളത്. ആർട്ടിക്കിൾ 50 ട്രിഗർ ചെയ്താൽ മാത്രമേ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കാൻ കഴിയൂ. എന്നാൽ, അടുത്ത വർഷമേ ഇതു ട്രിഗർ ചെയ്യൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ