ആയാനഗർ സെന്റ് മേരീസ് ഇടവകയിൽ കന്യാമറിയത്തിന്റെ ജനനതിരുനാൾ സെപ്റ്റംബർ 9, 10, 11 തീയതികളിൽ
Friday, September 9, 2016 8:07 AM IST
ന്യൂഡൽഹി: ആയാനഗർ സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളിനോടുബന്ധിച്ചുള്ള കൊടിയേറ്റുകർമ്മം വെള്ളി വൈകുന്നേരം വികാരി ഫാ. ബെന്നി കണ്ണംതടത്തിൽ നിർവഹിച്ചു. തുടർന്നു വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് ഫരീദാബാദ് രൂപത മതബോധന ഡയറക്ടർ ഫാ. ജിജു തുരുത്തിക്കര കാർമികത്വം വഹിച്ചു. തുടർന്നു സ്നേഹവിരുന്നും നടന്നു.

ശനി വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫരീദാബാദ് രൂപത ചാൻസലർ ഫാ. റോബി കൂന്താനിയിൽ കാർമികത്വം വഹിക്കും. തുടർന്നു പ്രസുദേന്തി വാഴ്ച, തിരുനാൾ പ്രദക്ഷിണം, കരിമരുന്ന് കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവ നടക്കും.

ഞായർ വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ജനറാൾ മോൺ. ജോസ് ഇടശേരി കാർമികത്വം വഹിക്കും. തുടർന്നു കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവ നടക്കും.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്