സ്വാൻസി മലയാളി കൾചറൽ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 17ന്
Friday, September 9, 2016 7:13 AM IST
ലണ്ടൻ: സ്വാൻസിയിലെ മലയാളി സംഘടനയായ സ്വാൻസി മലയാളി കൾചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17നു (ശനി) നടക്കും.

മോറിസ്റ്റണിലെ മെമ്മോറിയൽ ആൻഡ് കമ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികൾ. ഓണസദ്യ, മാവേലി മന്നന് വരവേൽപ്, തിരുവാതിരകളി, വള്ളംകളി, വിവിധ നൃത്തനൃത്യങ്ങൾ, ഓണപ്പാട്ടുകൾ, കപ്പിൾ ഡാൻസ്, ഗ്രേസ് മെലഡീസ് പോർട്സ് മൗത്ത് അവതരിപ്പിക്കുന്ന ഗാനമേള, വടംവലി മത്സരം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

സ്വാൻസിയിലേയും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ മലയാളി സൂഹൃത്തുക്കളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: സജി സ്കറിയ (പ്രസിഡന്റ്) 07533 291 806, സിറിയക് പി. ജോർജ് (സെക്രട്ടറി), 0777 345 4387.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങീൃൃശെേീി ങലാാീൃശമഹ * ഇീാാൗിശ്യേ ഇലിേൃല, ഒലീഹ ഏംലേിലി, ങീൃൃശെേീി ടംമിെീല ടഅ6 6 ഖഞ.