ഹൂസ്റ്റൻ ക്നാനായ കാത്തലിക് ദേവാലയത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠാകർമം സെപ്റ്റംബർ 15–ന്
Friday, September 9, 2016 12:03 AM IST
ഹൂസ്റ്റൻ: ഹൂസ്റ്റൻ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിൽ (6400 ണലെേ എൗൂൗമ ടേൃലലേ, ങശൈീൗൃശ ഇശ്യേ ഠഋതഅട 77489) വിശുദ്ധ ആന്തോനീ സിന്റെ തിരുശേഷിപ്പ് പ്രതീഷ്ഠാകർമ്മം നിർവഹിക്കപ്പെടുന്നു. തദവസരത്തിൽ പുതുതായി സ്‌ഥാപിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പ് കർമ്മവും നിർവഹിക്കപ്പെടുന്നതാണ്.

ഈജിപ്തിലെ ഒരു വലിയ സമ്പന്ന കുടുംബത്തിൽ ജനിച്ച ആന്റണി (പിൽക്കാലത്ത് അന്തോനീസ്) ബാല്യം മുതൽ പ്രാർത്ഥനയിലും ആധ്യാത്മീക കാര്യങ്ങിളിലും പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. മതാപിതാക്കളുടെ മരണശേഷം സകല സ്വത്തുക്കളും അദ്ദേഹം പാവങ്ങൾക്കായി വിട്ടുകൊടുത്ത് സന്യാസ ജീവിതം ആരംഭിച്ചു. സന്യാസം ജീവിതലക്ഷ്യമായി തിരഞ്ഞെടുത്ത അന്തോനീസ് ധാരാളം സന്യാസസ്‌ഥാ പനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ജീവിതം മുഴുവൻ പാവങ്ങൾക്ക് വേണ്ടി ജീവിച്ചു. ആത്മീയശക്‌തി കൊണ്ട് അനേകം അത്ഭുത പ്രവർത്തനങ്ങൾ നിർവഹിക്കുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം അത്ഭുത പ്രവർത്തകനായ പുണ്യവാനായി. കൂടാതെ മഹാനായ പുണ്യവാൻ, പുതിയ നിയമത്തിന്റെ പേടകം, അവിശ്വാസികളുടെ വിശ്വാസത്തിന്റെ പുണ്യവാൻ എന്നിങ്ങനെ ഒട്ടനവധി വിശേഷണ ങ്ങളാണ് അദ്ദേഹത്തിനുള്ളത്. വിശുദ്ധ അന്തോനീസ് കാണാതെ പോയ വസ്തുക്കളുടേയും അപകടത്തിൽ പെടുന്ന യാത്രക്കാരുട് മക്കളെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കളുടേയും മദ്ധ്യസ്‌ഥനായി ലോകം ആദരി ക്കുന്നു.

2016 സെപ്റ്റംബർ 15–നു വൈകീട്ട് ഏഴിനു കോട്ടയം അതിരുപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് തിരുശേഷിപ്പ് പ്രതീഷ്ഠാകർമ്മവും കൊടിമരത്തിന്റെ വെഞ്ചരിപ്പും നിർവഹിക്കും. ഒരു തീർത്ഥാടനപള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ഈ ദേവാലയത്തിൽ അന്തോനീസ് പുണ്യവാളന്റെ തിരുശേഷിപ്പ് കൂടൂതൽ അനുഗ്രഹപ്രദമാണെന്നും ഈ ദേവാലയത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദൈവീക നിയോഗമാണെന്നും പള്ളി വികാരി ഫാ. സജി പിണർകയിൽ പറഞ്ഞു. വിവരങ്ങൾക്ക്: ഫാ. സജി പിണർകയിൽ (വികാരി), ട്രസ്റ്റിമാരായ ടോം വിരിപ്പൻ 832 462 4596, ബാബു പറയങ്കാലായിൽ 832 971 0924, ടോമി ചാമക്കാലായിൽ 281 725 2224, ജോണി മക്കോറ 281 386 7472.)

<യ> റിപ്പോർട്ട്: മണ്ണിക്കരോട്ട്