മമത വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി
Thursday, September 8, 2016 8:15 AM IST
മ്യൂണിക്ക്: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ജർമൻ സന്ദർശനത്തിനു വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയോടെ തുടക്കമായി. ബിഎംഡബ്ല്യു മേധാവി അടക്കമുള്ളവരുമായി മമത ചർച്ചകൾ നടത്തി.

വ്യവസായ നേതാക്കളുമായുള്ള മമതയുടെ മുഖാമുഖം മ്യൂണിക്കിലാണ് സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളിലെ വ്യവസായ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പശ്ചിമ ബംഗാളിൽനിന്നുള്ള വ്യവസായ പ്രതിനിധി സംഘവും ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളും മമതയ്ക്കൊപ്പം കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.

ചർച്ചകൾ വിജയകരമായിരുന്നു എന്നും ഇരു കൂട്ടർക്കും ഗുണകരമായ നിരവധി വ്യവസായ നിർദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടെന്നും പങ്കെടുത്തവർ അറിയിച്ചു.

റോമിൽ കോൽക്കത്തയുടെ വിശുദ്ധ തെരേസ എന്ന അറിയപ്പെടുന്ന മദർ തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തശേഷമാണ് മമത ബാനർജി ജർമനിയിലെത്തിയത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ