ജർമൻ മലയാളികൾ ഡോ. തോമസ് ഐസക്കുമായി കൂടിക്കണ്ടു
Thursday, September 8, 2016 8:14 AM IST
വത്തിക്കാൻസിറ്റി: കോൽക്കത്തയിലെ വിശുദ്ധ തെരേസയുടെ വിശുദ്ധ പ്രഖ്യാപനചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ ജർമനിയിലെ കൊളോൺ ആസ്‌ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റി കേരളത്തിന്റെ ധനകാര്യമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കുമായി സൗഹൃദം പങ്കുവച്ചു.

സെപ്റ്റംബർ രണ്ടിന് വൈകുന്നേരം വത്തിക്കാനിലെ സെന്റ് പീറ്റേഴസ് ബസലിക്കയുടെ അങ്കണത്തിലായിരുന്നു സൗഹൃദ സംഭാഷണം.

ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ നേതൃത്വത്തിലാണ് കൊളോണിലെ ഇന്ത്യൻ സമൂഹം വിശുദ്ധപ്രഖ്യാപനച്ചടങ്ങിനെത്തിയത്. വൈദികരും സന്യാസിനികളും അൽമായരുമുൾപ്പടെ നാല്പത്തിയെട്ടുപേർ സംഘത്തിലുണ്ടായിരുന്നു. കമ്യൂണിറ്റിയിലെ ഓരോരുത്തരുമായി കുശലം പറഞ്ഞാണ് മന്ത്രി പിരിഞ്ഞത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ