കാത്തിരിപ്പിനൊടുവിൽ ഐഫോൺ 7 എത്തി
Thursday, September 8, 2016 8:14 AM IST
ബർലിൻ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐഫോൺ സീരീസിലെ ഏറ്റവും പുതിയ മോഡൽ അവതരിപ്പിക്കപ്പെട്ടു, ഐഫോൺ 7.

വാട്ടർ റെസിസ്റ്റന്റ്, വയർലെസ് എന്നിവ ഏറ്റവും വലിയ പ്രത്യേകതകൾ. ഹെഡ്ഫോൺ ജാക്ക് ഇല്ല എന്നത് ഏറ്റവും വലിയ കൗതുകം.

649 ഡോളറാണ് കുറഞ്ഞ വില. ഐഫോൺ 7 പ്ലസിന് 769 ഡോളർ മുതൽ. വെള്ളിയാഴ്ച മുതൽ പ്രീ ഓർഡറുകൾ സ്വീകരിക്കും. സെപ്റ്റംബർ 16 മുതൽ 24 രാജ്യങ്ങളിലേക്ക് എത്തിച്ചു തുടങ്ങും. യുഎസും യുകെയും ഇതിൽ ഉൾപ്പെടുന്നു.

ഹെഡ്ഫോൺ സോക്കറ്റ് ഒഴിവാക്കിയതിനെ ധൈര്യപൂർവമുള്ള തീരുമാനം എന്നാണ് ആപ്പിൾ സ്വയം വിശേഷിപ്പിക്കുന്നത്. ഇതിനു പകരം വയർലെസ് ഹെഡ്സെറ്റുകൾ നൽകുന്നു.

ഡ്യുവൽ ലെൻസ് കാമറയാണ് മറ്റൊരു പ്രധാന ഫീച്ചർ. ഡിജിറ്റൽ കാമറയിൽ എന്നതു പോലെ ഡിജിറ്റൽ സൂം സൗകര്യം ഇതുവഴി ലഭിക്കുന്നു. ചിത്രങ്ങളുടെ നിലാവരത്തിലും ഗണ്യമായ വർധന പ്രതീക്ഷിക്കാം.

32 ജിബി, 128 ജിബി, 256 ജിബി മോഡലുകളാണുള്ളത്, 16 ജിബി ഇല്ല.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ