ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെ സ്മരണയിൽ ഓസ്ട്രിയയിലെ ക്നാനായ സമൂഹത്തിന്റെ ഓണാഘോഷം
Thursday, September 8, 2016 7:18 AM IST
വിയന്ന: ഓസ്ട്രിയൻ ക്നാനായ കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ വിയന്നയിൽ ഓണം ആഘോഷിച്ചു. 23–ാമത്തെ ജില്ലയിലുള്ള ഡോൺ ബോസ്കോ ഹാളിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. അതേസമയം സാധാരണയായി സംഘടിപ്പിക്കാറുള്ള വാദ്യഘോഷങ്ങളും മാവേലിയുടെ വരവേല്പും ഘോഷയാത്രയും ക്നാനായ സമൂഹത്തിലെ മുതിർന്ന വൈദികനായ ഫാ. ജേക്കബ് കുറുപ്പിനകത്തിനു ആദരസൂചകമായി ഒഴിവാക്കി.

ആഘോഷത്തിൽ മോൺ. ജോജി വടകര മുഖ്യാതിഥിയായിരുന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ഇതുപോലുള്ള പരിപാടികൾ വരും തലമുറയ്ക്ക് സംസ്കാരവും പൈതൃകവും സൂക്ഷിക്കാൻ പ്രചോദനമാണ്. അതുകൊണ്ട് ഇതുപോലുള്ള കൂട്ടായ്മകൾ, അങ്ങേയറ്റം പ്രയോജനപ്പെടുത്തണമെന്നു സന്ദേശത്തിൽ മോൺ. ജോജി വടകര പറഞ്ഞു.

താര പുത്തൻപുരയ്ക്കൽ, മെറിൻ പേരുർകാരോട്ട് എന്നീ കുട്ടികൾ അവതരിപ്പിച്ച നൃത്തവും നിലാന മരിയ മണ്ണാറുമറ്റത്തിലിന്റെ സംഗീതവും എകെസിസി കുടുംബാംഗങ്ങൾ തന്നെ തയാറാക്കി കൊണ്ടുവന്ന ഓണ സദ്യയും എകെസിസി സംഘടിപ്പിച്ച കായികമത്സരങ്ങളും ആഘോഷത്തിനു കൊഴുപ്പുകൂട്ടി. സമ്മാനദാന ചടങ്ങോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്. ചടങ്ങിൽ സ്റ്റീഫൻ കിഴക്കേപ്പുറം, വിൽസൺ പോളയ്ക്കൽ എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ അവസാനവാരം ബുർഗൻലാൻഡിൽ നടക്കുന്ന ഓസ്ട്രിയൻ ക്നാനായ കമ്യൂണിറ്റിയുടെ അടുത്ത പൊതുപരിപാടിയായ കുടുംബമേളയിൽ കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പങ്കെടുക്കും.

<ആ>റിപ്പോർട്ട്: ജോബി ആന്റണി
<ശാഴ െൃര=/ിൃശ/2016ലെുേ8മസരരമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>