കൊല്ലം ജില്ലാ പ്രവാസി സമാജം ഓണം– ഈദ് സംഗമം സെപ്റ്റംബർ 27ന്
Thursday, September 8, 2016 7:16 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, ഓണം– ഈദ് സംഗമം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27നു (ചൊവ്വ) വൈകുന്നേരം ആറു മുതൽ അബാസിയ എസ്എംസിഎ ഹാളിലാണ് ആഘോഷ പരിപാടികൾ.

സാംസ്കാരിക ഘോഷയാത്ര, മാവേലി എഴുന്നുള്ളത്ത്, കിംഗ് ഓഫ് കൊല്ലം, ക്വീൻ ഓഫ് കൊല്ലം തിരഞ്ഞെടുപ്പും ഓണസദ്യയും,റിഥം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

പരിപാടിയുടെ നടത്തിപ്പിനായി സലിം രാജ് ജനറൽ കൺവീനറായും അലക്സ് മാത്യു, അൻസാർ കുളത്ത്പ്പുഴ എന്നിവർ ജോയിന്റ് കൺവീനർമാരായും ലാജി ജേക്കബ്, അലക്സ്കുട്ടി, ഷാജി പുന്നല, അച്ചൻകുട്ടി, തമ്പി ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

ജോർജ് വൈരമൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജോയ് കരവാളൂർ, ട്രഷർ സലിൽ വർമ എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക്: 51503313, 66504992, 67640009.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ