കടത്തിൽ മുങ്ങുന്ന ജർമൻ കുടുംബങ്ങളുടെ എണ്ണം കൂടുന്നു
Wednesday, September 7, 2016 8:23 AM IST
ബർലിൻ: കടം കയറുന്ന ജർമൻ കുടുംബങ്ങളുടെ എണ്ണം മുൻപത്തെക്കാളധികം വർധിക്കുന്നു എന്ന് സർക്കാർ കണക്കുകളിൽ വ്യക്‌തമാകുന്നു.

2006 ൽ 1.63 മില്യൻ കുടുംബങ്ങൾക്കാണ് ഉയർന്ന കട ബാധ്യതയുണ്ടായിരുന്നത്. 2016 എത്തുമ്പോൾ ഇവരുടെ എണ്ണം 1.87 മില്യനായിരിക്കുന്നു എന്ന് തൊഴിൽ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ദീർഘകാലമായി വിവിധ ലെൻഡർമാർക്ക് കടം തിരിച്ചടയ്ക്കാൻ കഴിയാതിരിക്കുന്ന കുടുംബങ്ങളെ മാത്രമാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ സാമൂഹ്യ സുരക്ഷാ സംവിധാനം ദുർബലപ്പെടുന്നതിന്റെയും ദാരിദ്ര്യ സാധ്യത വർധിക്കുന്നതിന്റെയും പ്രതിഫലനമാണ് കണക്കുകളിൽ വ്യക്‌തമാകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ