ഗോൾവേയിൽ ഓണം ആഘോഷിച്ചു
Wednesday, September 7, 2016 7:19 AM IST
ഡബ്ലിൻ: ഗോൾവേയിൽ ഗോൾവേ ഇന്ത്യൻ കൾചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. ഓഗസ്റ്റ് 27നു ന്യൂക്യാസിലിലുള്ള പ്രസന്റേഷൻ പ്രൈമറി സ്കൂളിലായിരുന്നു ആഘോഷപരിപാടികൾ.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക പരിപാടികളും വാശിയേറിയ വടംവലി മത്സരവും സംഘടിപ്പിച്ചു. വടംവലി മത്സരത്തിൽ ഗോൾവേ വെസ്റ്റ് ടീം ഒന്നാം സമ്മാനം കരസ്‌ഥമാക്കി. തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കലാപരിപാടികൾ ജിഐസിസി പ്രസിഡന്റ് ജോർജ് മാത്യുവും വൈസ് പ്രസിഡന്റ് ജോൺ മംഗളവും ചേർന്ന് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും തുടർന്ന് മത്സരവിജയികൾക്കു സമ്മാനദാനവും ഈ വർഷം ലീവിംഗ് സെർട്ടിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു.

ഓണാഘോഷത്തിൽ പങ്കെടുത്ത ഏവർക്കും ജിഐസിസി ഭാരവാഹികൾ നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ