നവോദയ ചർച്ച സംഘടിപ്പിക്കുന്നു
Wednesday, September 7, 2016 7:18 AM IST
റിയാദ്: സമീപകാലത്ത് മലയാളത്തിൽ ഏറെ വായിക്കപ്പെടുകയും വ്യത്യസ്ഥ രൂപങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്ത സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന ചെറുകഥയുടെ വായനാനുഭവം പങ്കുവയ്ക്കാൻ റിയാദ് നവോദയയുടെ സാംസ്കാരിക വിഭാഗം അവസരമൊരുക്കുന്നു.

സെപ്റ്റംബർ ഒമ്പതിന് (വെള്ളി) വൈകുന്നേരം 5.30ന് ബത്തയിലെ ഷിഫ അൽ ജസീറ ഹാളിലാണ് ചർച്ച.

വിവരങ്ങൾക്ക്: 1618396443, 1656933478.