സൂറിച്ചിൽ കന്യാമറിയത്തിന്റെ ജനനത്തിരുനാൾ സെപ്റ്റംബർ എട്ടിന്
Wednesday, September 7, 2016 7:18 AM IST
സൂറിച്ച്: സൂറിച്ചിലെ സീറോ മലബാർ സഭാംഗങ്ങൾ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പ് സമാപനവും നടത്തുന്നു. സെപ്റ്റംബർ എട്ടിനു (വ്യാഴം) മരിയ ലൂർദസ് ദേവാലയത്തിൽ രാത്രി 7.30ന് കൊന്ത നമസ്കാരവും തുടർന്നു വിശുദ്ധ കുർബാനയും സ്നേഹ വിരുന്നും നടക്കും.

പിറവി തിരുനാൾ ശുശ്രൂഷകളിലേക്കും സ്നേഹ വിരുന്നിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ കമ്യൂണിറ്റിക്കുവേണ്ടി ഫാ. തോമസ് പ്ലാപ്പള്ളിൽ, അഗസ്റ്റിൻ മാളിയേക്കൽ, ബേബി വട്ടപ്പലം, സ്റ്റീഫൻ വലിയനിലം, ജയിംസ് ചിറപ്പുറത്ത് എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ