ലേഡി വെല്ലിൽ മാതാവിന്റെ ജനന തിരുനാളും എട്ടു നോമ്പു സമാപനവും സെപ്റ്റംബർ എട്ടിന്
Wednesday, September 7, 2016 7:17 AM IST
പ്രസ്റ്റൺ: യുകെയിലെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലിൽ പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളും അതിനൊരുക്കമായി പൗരസ്ത്യസഭകൾ അനുഷ്ഠിച്ചു പോരുന്ന എട്ടുനോമ്പ് ആചരണത്തിന്റെ സമാപനവും സെപ്റ്റംബർ എട്ടിനു (വ്യാഴം) ആചരിക്കുന്നു.

വൈകുന്നേരം അഞ്ചിന് ജപമാലസമർപ്പണത്തോടെ തിരുനാളാഘോഷങ്ങൾ ആരംഭിക്കും. തുടർന്നു ആഘോഷമായ തിരുനാൾ ദിവ്യ ബലി, മരിയൻ സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്കുശേഷം നേർച്ച വിതരണവും നടക്കും. ആഘോഷമായ തിരുനാൾ തിരുക്കർമങ്ങൾക്ക് പ്രസ്റ്റൺ വിശുദ്ധ അൽഫോൻസ ഇടവക വികാരി ഫാ. മാത്യു ചൂരപൊയ്കയിൽ നേതൃത്വം വഹിക്കും.

തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടുവാൻ ഫാ. മാത്യു ചൂരപൊയ്കയിലും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഏവരെയും സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ