സംസ്കൃതി ‘ആവണി ചന്ദ്രിക’ സെപ്റ്റംബർ 13ന്
Wednesday, September 7, 2016 7:15 AM IST
ദോഹ: സംസ്കൃതി ദോഹ സെന്റർ യൂണിറ്റ് അവതരിപ്പിക്കുന്ന ഓണം – ഈദ് ആഘോഷം ‘ആവണിചന്ദ്രിക’ സെപ്റ്റംബർ 13നു (ചൊവ്വ) നടക്കും. വൈകുന്നേരം അഞ്ചിന് സ്കിൽസ് ഡവലപ്മെന്റ് സെന്ററിലാണ് പരിപാടി. ദോഹയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകൾ, നാടൻ പാട്ട്, മാപ്പിളപാട്ട്, തനത് കേരളീയ കലാരൂപങ്ങൾ എന്നിവ അരങ്ങേറും.