കുവൈത്തിൽ വാഫി എഡ്യൂക്കേഷണൽ കോൺഫറൻസ് ഒക്ടോബർ 28ന്
Wednesday, September 7, 2016 7:14 AM IST
കുവൈത്ത് സിറ്റി : കോഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (ഇകഇ) വാഫി കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന വാഫി എഡ്യൂക്കേഷണൽ കോൺഫറൻസ് ഒക്ടോബര് 28നു (വെള്ളി) അബാസിയ കമ്യൂണിറ്റി ഹാളിൽ നടക്കും.

വാഫി സ്‌ഥാപകനും സിഐസി കോഓർഡിനേറ്ററുമായ പ്രഫ. ഹകീം ഫൈസി ആദൃശേരി, പ്രശസ്ത പ്രാസംഗികനും സുന്നി യുവജന സംഘം സംസ്‌ഥാന സെക്രട്ടറിയുമായ അബ്ദു സമദ് പൂക്കോട്ടൂർ, വാഫി അസിസ്റ്റന്റ് കോഓർഡിനേറ്റർ ഇബ്രാഹിം ഫൈസി റിപ്പൺ തുടങ്ങി കേരളത്തിലെയും കുവൈത്തിലെയും പ്രമുഖ നേതാക്കൾ കോൺഫറൻസിൽ പങ്കെടുക്കും.

സ്വാഗതസംഘം ഭാരവാഹികളായി സയിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, ഗാലിബ് അൽ മശ്ഹൂർ തങ്ങൾ, ഹംസ ബാഖവി, ഷെയ്ഖ് ബാദുഷ, രായിൻ കുട്ടി ഹാജി എന്നിവർ രക്ഷാധികാരികളായും ഷംസുദ്ദീൻ ഫൈസി (ചെയർമാൻ), ഉസ്മാൻ ദാരമി, മുസ്തഫ ദാരമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ശംസുദ്ദീൻ മൌലവി, അബ്ദു ഫൈസി, മൊയ്തീൻഷ മൂടാൽ,അബ്ദുൽ ലത്തീഫ് എടയൂർ,അബ്ദുൽ ഹകീം വാണിയനൂർ, ഇസ്മയിൽ ബെവിൻച എന്നിവർ വൈസ് ചെയർമാൻമാരായും മുഹമ്മദലി ഫൈസി (കൺവീനർ), സിറാജ് എരഞ്ഞിക്കൽ (ട്രഷറർ), അബ്ദുൽ ഗഫൂർ ഫൈസി (പ്രോഗ്രാം കൺവീനർ), മുഹമ്മദ് അലി പുതുപ്പറമ്പ് , ഇക്ബാൽ മാവിലാടം, ഫാസിൽ കരുവാരകുണ്ട്, നാസർ കൊടുർ,ഹംസ ദാരമി,ഇസ്മയിൽ ഹുദവി, ഇ.എസ് അബ്ദു റഹ്മാൻ ഹാജി, ശിഹാബ് കൊടുങ്ങല്ലൂർ, ആലിക്കുട്ടി ഹാജി, മുജീബ് മൂടാൽ, ഹുസൻ കുട്ടി, എം.ആർ. നാസർ, അയൂബ് പുതുപ്പറമ്പ്, സലാം പെരുവള്ളൂർ, ഹനീഫ കൊടുവള്ളി, അബ്ദു കുന്നുംപുറം തുടങ്ങിയവർ സ്വാഗതസംഘം ഭാരവാഹികളായും തെരഞ്ഞെടുക്കപ്പെട്ടു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ