മൂന്നാമത് ഓഷ്യാന ക്നാനായ കാത്തലിക് കോൺഗ്രസ് സെപ്റ്റംബർ 16, 17, 18, 19 തീയതികളിൽ
Wednesday, September 7, 2016 7:12 AM IST
മെൽബൺ: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാനയുടെ മൂന്നാമത് കൺവൻഷൻ സെപ്റ്റംബർ 16, 17, 18, 19 തീയതികളിൽ മെൽബണിലെ ഫിലിപ്പ് ഐലൻഡിൽ നടക്കും.

കൺവൻഷനിൽ സിറിയൻ ക്നാനായ ആർച്ച്ബിഷപ് മാർ സേവേറിയോസ് കൂര്യാക്കോസ് മുഖ്യാതിഥിയായിരിക്കും. കെസിസിഎൻഎ പ്രസിഡന്റ് സണ്ണി പൂഴിക്കാല, കെസിസി പ്രസിഡന്റ് പ്രഫ. ജോയി മുപ്രാപ്പള്ളി എന്നിവരും പങ്കെടുക്കും.

കൺവൻഷന്റെ വിജയത്തിനായി കെസിസിവിഎയുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന വിവിധ കലാപരിപാടികൾക്ക് ബെഞ്ചമിൻ മേച്ചിരി നേതൃത്വം നൽകും. സ്ത്രീകൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക സെമിനാറുകൾ തുടങ്ങിയവ കൺവൻഷന്റെ ഭാഗമായിരിക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ക്നാനായ കൺവൻഷൻ വഴി അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും ബന്ധങ്ങൾ ദൃഢപ്പെടുത്തുവാനും ഉപകരിക്കട്ടെ എന്ന് മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂർ ആശംസിച്ചു.

കൺവൻഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കെസിസിഒ പ്രസിഡന്റ് ബിനു തുരുത്തിയിൽ, സുനു സൈമൺ, സീന ബിജോ, കെസിസിവിഎ സെക്രട്ടറി തോമസ് ഓട്ടപ്പള്ളി, ജോമസി ജിനു, സൈമൺ വേളൂപ്പറമ്പിൽ എന്നിവർ അറിയിച്ചു.