എമിരേറ്റ്സ് വിമാനപകടം: അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു
Tuesday, September 6, 2016 8:23 AM IST
ദുബായ്: ലാൻഡിംഗിനിടെ ദുബായ് വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം തീപിടിച്ചു കത്തിനശിച്ചതിനെ സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുഎഇ ഫെഡറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടു. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വിമാനം നിലത്തിറക്കുന്നതിന്റെ ഭാഗമായി ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടസാധ്യത മുന്നിൽക്കണ്്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്താൻ ശ്രമിച്ചു. എന്നാൽ, ചക്രങ്ങൾ ഉള്ളിലേക്കു കയറിയതിനാൽ വീണ്്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്‌തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു.

എയർക്രാഫ്റ്റ് കമാൻഡറും മുതിർന്ന ജീവനക്കാരുമാണ് ഏറ്റവുമൊടുവിൽ വിമാനത്തിൽ നിന്നിറങ്ങിയത്. തീ പിടിച്ചയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ അകപ്പെട്ടാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്‌ഥൻ ജാസിം ഈസാ അൽ ബലൂഷി മരിച്ചത്.

കഴിഞ്ഞ മാസം മൂന്നിന് തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് ഇകെ 521 വിമാനം ദുബായ് റൺവേയിൽ ഇടിച്ചിറങ്ങി തീ പിടിക്കുകയായിരുന്നു. 18 ജീവനക്കാരടക്കം വിമാനത്തിലുണ്്ടായിരുന്ന 300 പേരെയും രക്ഷപ്പെടുത്തി. രക്ഷാദൗത്യത്തിനിടെ എയർപോർട്ട് സിവിൽ ഡിഫൻസിലെ ഉദ്യോഗസ്‌ഥനായ ജാസിം ഈസാ അൽ ബലൂഷി മരിക്കുകയും 24 യാത്രക്കാർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.