അശരണർക്ക് ആലംബമായി മെൽബൺ സീറോ മലബാർ രൂപത
Tuesday, September 6, 2016 6:47 AM IST
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ‘ഉണ്ണീശോയ്ക്ക് ഒരുടുപ്പ്’ എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ക്രിസ്മസ് കാലത്ത് സമാഹരിച്ച തുക കിഴക്കമ്പലത്തുള്ള വിലങ്ങിലെ പ്രൊവിഡൻസ് ഹോമിനു കൈമാറി.

ക്രിസ്മസിനൊരുക്കമായി ഡിസംബർ മാസത്തിൽ ചെറിയ പ്രായശ്ചിത്ത പ്രവർത്തികളിലൂടെയും ആശയടക്കത്തിലൂടെയും രൂപതയിലെ കുഞ്ഞുമക്കൾ സമാഹരിച്ച 11 ലക്ഷം രൂപയാണ് മെൽബൺ രൂപത അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ ലിറ്റിൽ സെർവെന്റ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് മദർ ജനറാൾ സിസ്റ്റർ മേരി ജിൻസിക്കു കൈമാറിയത്. കരുണയുടെ ജൂബിലി വർഷത്തിൽ രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കാൻ സന്മനസ് കാണിച്ച എല്ലാവരോടും മാർ ബോസ്കോ പുത്തൂർ നന്ദി പറഞ്ഞു.

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടത്തുള്ള വിലങ്ങിലെ പ്രൊവിഡൻസ് ഹോം ദൈവപരിപാലനയുടെ സഹോദരികൾ എന്ന പേരിൽ 1992 ലാണ് ആരംഭിച്ചത്. ബുദ്ധിമാന്ദ്യമുള്ളവരും തളർവാതം പിടിപ്പെട്ടവരും പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്തവരുമായ 112 പേരെയാണ് 11 സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഈ ഭവനത്തിൽ പരിപാലിക്കുന്നത്.

നേരത്തെ പ്രൊവിഡൻസ് ഹോമിലെത്തിയ പിതാവിനെ സുപ്പീരിയർ സിസ്റ്റർ മേരി ലിൻഡയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. ചടങ്ങിൽ വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, ഫിനാൻഷ്യൽ കൗൺസിൽ അംഗം വർഗീസ് പൈനാടത്ത് എന്നിവരും സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
<ശാഴ െൃര=/ിൃശ/2016ലെുേ6ാലഹയീൗിലല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>