കെയ്ൻസ് കേരള കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 17ന്
Tuesday, September 6, 2016 6:11 AM IST
ഓഷ്യാന: കെയ്ൻസ് കേരള കൾച്ചറൽ കമ്മ്യൂണിറ്റി (സികെസിസി)യുടെ ഓണാഘോഷം 17ന് വൈകുന്നേരം അഞ്ചിന് പരമാട്ട സെന്റ് ജോസഫ്സ് പള്ളി ഹാളിൽ നടക്കും. അത്തപ്പൂക്കള മത്സരം, തിരുവാതിര, പുലികളി കുട്ടികൾക്കായി കസേരകളി, വാലുപറിക്കാൽ, സുന്ദരിക്കു പൊട്ടുതൊടൽ തുടങ്ങിയ നിരവധി മത്സരങ്ങൾ ഒരുക്കിയിരിക്കുന്നു. ഉച്ചയ്ക്ക് തനി കേരള തനിമയിൽ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.