പൊന്നോണം 2016: ഒരുക്കങ്ങൾ പൂർത്തിയായി
Monday, September 5, 2016 6:57 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ ‘പൊന്നോണം 2016’ എന്ന പേരിൽ സെപ്റ്റംബർ 10നു (ശനി) സംഘടിപ്പിക്കുന്നു.

മെൽബണിലെ ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് ഹാളിൽ രാവിലെ എട്ടു മുതൽ പൂക്കളത്തോടെ പരിപാടി ആരംഭിക്കും. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനോടൊപ്പം എംകെസിസി, എംകെഎൽഡബ്ല്യുഎ, എംകെസിവൈഎൽ എന്നിവരും ഓണാഘോഷങ്ങളിൽ പങ്കെടുക്കും. പത്തു മുതൽ ഇൻഡോർ ഔട്ട്ഡോർ ഗെയിമുകൾ, 12.30 മുതൽ രണ്ടുവരെ ഓണസദ്യ, 2.30 മുതൽ 3.30 വരെ കൾചറൽ പരിപാടികൾ, 3.30 മുതൽ 4.30 വരെ വടംവലി മൽസരം, 4.30 മുതൽ അഞ്ചു വരെ സമ്മാനവിതരണം എന്നിവ നടക്കും.

വടംവലി മത്സരത്തിൽ ജേതാക്കൾക്ക് ജോസഫ്– സൂസൻ ഫാമിലി സ്പോൺ ചെയ്യുന്ന 201 ഡോളർ കാഷ് പ്രൈസും രണ്ടാം സ്‌ഥാനക്കാർക്ക് ജോ– ദീപാ ഫാമിലി സ്പോൺ ചെയ്യുന്ന 101 ഡോളറും മൂന്നാം സ്‌ഥാനക്കാർക്ക് ബേബി– എൽസി ഫാമിലി സ്പോൺസർ ചെയ്യുന്ന 51 ഡോളറും സമ്മാനമായി ലഭിക്കും.

പൊന്നോണം 2016 വൻ വിജയമാക്കുവാൻ ഏവരേയും സെന്റ് പീറ്റേഴ്സ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്, സോളമൻ ജോർജ് എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ