വൈഎംസിഎ അബുദാബിക്കു പുതിയ നേതൃത്വം
Monday, September 5, 2016 6:53 AM IST
അബുദാബി: വൈഎംസിഎയുടെ പത്താമത് വാർഷിക പൊതുയോഗം അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു.

പുതിയ ഭാരവാഹികളായി ബിജു പാപ്പച്ചൻ (പ്രസിഡന്റ്), രാജൻ ടി. ജോർജ് (വൈസ് പ്രസിഡന്റ്), ഷാജി ഏബ്രഹാം (ജനറൽ സെക്രട്ടറി), ജോയ്സ് പി. മാത്യു (ജോ. സെക്രട്ടറി), ചെറിയാൻ ജോൺ (രക്ഷാധികാരി), പ്രിൻസ് പുന്നൻ മാർക്ക് (ട്രഷറർ), സി.യു. റെജി (ഓഡിറ്റർ) എന്നിവരേയും ബോർഡ് അംഗങ്ങളായി വർഗീസ് ബിനു തോമസ്, ജോസ് ടി. തരകൻ, റെജി മാത്യു, ഗീവർഗീസ് ഫിലിപ്പ്, വിൽസൺ പീറ്റർ, പ്രിയ പ്രിൻസ്, ആനി ഗീവർഗീസ് എന്നിവരേയും തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള