താല സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ കന്യാമറിയത്തിന്റെ തിരുനാളും തിരുവോണാഘോഷവും സെപ്റ്റംബർ 10ന്
Monday, September 5, 2016 6:48 AM IST
ഡബ്ലിൻ: താല സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും കുടുംബ യൂണിറ്റുകളുടെ സംയുക്‌ത വാർഷികവും തിരുവോണാഘോഷവും സെപ്റ്റംബർ 10നു (ശനി) രാവിലെ 10 മുതൽ രാത്രി എട്ടു വരെ ആഘോഷിക്കുന്നു.

കിൽനമനയിലുള്ള സെന്റ് കെവിൻസ് ദേവാലയത്തിൽ രാവിലെ 10നു നടക്കുന്ന തിരുനാൾ കുർബാനക്ക് ഫാ. പോൾ തങ്കച്ചൻ ഞാളിയത്ത് മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശവും നൽകും. തുടർന്നു ലദീഞ്ഞ് തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് തിരുവോണാഘോഷവും വാർഷികപൊതുയോഗവും പൊതുസമ്മേളനവും നടക്കും. വടംവലി, കലാ കായിക മത്സരങ്ങൾ, കലാസന്ധ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

സ്പ്രിംഗ് ഫീൽഡ് സെന്റ് മാർക്ക് ചർച്ച് വികാരി ഫാ. പാട്രിക് കിൻലി, കിൽനമന സെന്റ് കെവിൻസ് ചർച്ച് വികാരി ഫാ. മൈക്കിൾ മർഫി, ഫാ. ക്രൈസ്റ്റ് ആനന്ദ് കുറ്റിക്കാട്ട് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഞീൊലിശമിെ ഒീൗലെ ഊയഹശി 9) എന്നിവർ മുഖ്യാതിഥികളായിരിക്കും.

ആഘോഷപരിപാടികളുടെ വിജയത്തിനായി സെക്രട്ടറി ആന്റു വർഗീസ് ട്രസ്റ്റിമാരായ ജയിംസ് ജോസഫ്, റെജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുനാൾ ആഘോഷങ്ങളിലും തുടർന്നു നടക്കുന്ന തിരുവോണാഘോഷങ്ങളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലെയിൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, തിരുനാൾ കമ്മിറ്റി കൺവീനർ തോമസ് സെബാസ്റ്റ്യൻ എന്നിവർ അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ