പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
Monday, September 5, 2016 6:45 AM IST
ദോഹ: ഈദുൽ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ പ്രകാശനം ഫ്രന്റ്സ് കൾചറൽ സെന്ററിൽ നടന്നു. സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്‌തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ ഓർക്കിഡ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഗഫാറിന് ആദ്യ പ്രതി നൽകി ബ്രാഡ്മ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസാണ് പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി മുഖ്യപ്രഭാഷണം നടത്തി. ഖത്തർ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എം. കബീർ, സെപ്രൊടെക് മാനേജിംഗ് ഡയറക്ടർ ജോസ് ഫിലിപ്പ്, അൽ ഗൗസിയ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് ഓപ്പറേഷൻസ് മാനേജർ ആദം നവാസ്, ബ്രാഡ്മാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസ്, മീഡിയ പ്ളസ് സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മീഡിയ പ്ലസ് ബിസിനസ് എക്സിക്യൂട്ടീവ് മുഹമ്മദ് റഫീഖ് തങ്കയത്തിൽഎന്നിവർ സംസാരിച്ചു. ഫോട്ടോ ഗൾഫ് സെയിൽസ് മാനേജർ ജാഫർ, ഗുഡ്വിൽ കാർഗോ മാനേജിംഗ് ഡയറക്ടർ നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അഫ്സൽ കിളയിൽ, സിയാഉറഹ്മാൻ മങ്കട, സെയ്തലവി അണ്ടേക്കാട് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.