സമസ്ത ബഹറിൻ ഹജ്‌ജ് സംഘം യാത്ര തിരിച്ചു
Saturday, September 3, 2016 8:28 AM IST
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റിക്കു കീഴിലുള്ള ഈ വർഷത്തെ ഹജ്‌ജ് സംഘം ബഹറിനിൽ നിന്നും യാത്ര തിരിച്ചു. ആദ്യമായി മദീനയിലെത്തുന്ന സംഘം മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തും.

ഉസ്ദാദ് ഹാഫിൾ ശറഫുദ്ദീൻ മുസ്ലിയാരാണ് ഹജ്‌ജ് സംഘത്തെ നയിക്കുന്നത്. യാത്രയയപ്പിനു മുന്നോടിയായി നടന്ന പ്രാർഥനക്ക് സമസ്ത ബഹറിൻ കോഓർഡിനേറ്റർ ഉമറുൽ ഫാറൂഖ് ഹുദവി നേതൃത്വം നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ട്രഷറർ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടെ നേതൃത്വത്തിലുള്ള സമസ്ത ബഹറിൻ കേന്ദ്ര നേതാക്കളും വിവിധ ഏരിയ കമ്മിറ്റി പ്രതിനിധികളും പണ്ഡിതന്മാരും പങ്കെടുത്തു. സമസ്ത ബഹറിൻ റേയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്കെഎസ്എസ്എഫ് പ്രതിനിധികളും സംഘത്തെ യാത്രയയ്ക്കാൻ എത്തിയിരുന്നു.