ജർമൻ ചാരൻമാർ നടത്തുന്നത് ഭരണഘടന ലംഘനം
Saturday, September 3, 2016 8:28 AM IST
ബർലിൻ: ജർമൻ ചാരസംഘടനയായ ബിഎൻഡി നടത്തിവരുന്നത് ആസൂത്രിതമായ ഭരണഘടനാ ലംഘനമെന്ന് വിലയിരുത്തൽ. ഡേറ്റ സംരക്ഷണം സംബന്ധിച്ച സർക്കാർ പ്രതിനിധി തയാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം. ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഈ റിപ്പോർട്ട് മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിക്കുകയായിരുന്നു.

നിയമപരമായ അനുമതി കൂടാതെ പലരുടെയും വ്യക്‌തിഗതമായ വിവരങ്ങൾ ബിഎൻഡി ചോർത്തിയെടുത്തു എന്നു റിപ്പോർട്ടിൽ വ്യക്‌തമായി പറയുന്നു.

ആസൂത്രിതമായും പതിവായും ഭരണഘടനയെ ലംഘിക്കുകയാണ് ബിഎൻഡി ചെയ്യുന്നതെന്നാണ് അറുപതു പേജ് വരുന്ന റിപ്പോർട്ടിൽ സംഗ്രഹിക്കുന്നത്. നിയമവിരുദ്ധത എന്ന വാക്ക് മുപ്പതു തവണ ഉപയോഗിക്കേണ്ടി വരുന്നത്ര കഠിനമായ നിയമ ലംഘനമാണിതെന്നും പറയുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ