ലണ്ടനിൽ അരുവിത്തുറ സംഗമം ഒക്ടോബർ 22ന്
Saturday, September 3, 2016 5:58 AM IST
ലണ്ടൻ: കോട്ടയം ജില്ലയിലെ അരുവിത്തുറയിലേയും ഈരാറ്റുപേട്ടയിലെയും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയവരും മേഖലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പഠനം നടത്തിയവരും അരുവിത്തുറയോട് ആത്മബന്ധം ഉള്ളവരുടേയും സംഗമം ലണ്ടനിൽ സംഘടിപ്പിക്കുന്നു.

ഒക്ടോബർ 22നു (ശനി) ഉച്ചയ്ക്ക് 12 നു നടക്കുന്ന സംഗമത്തിൽ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് മുഖ്യാഥിതിയായിരിക്കും.

ഇതോടനുബന്ധിച്ച് ചാരിറ്റി സ്കീമിന്റെ ഉദ്ഘാടനവും ഈ വർഷത്തെ എക്സലൻസ് അവാർഡുകളുടെ വിതരണവും നടക്കും. രുചികരമായ കേരള വിഭവങ്ങളും ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകതയാണ്.

വിവരങ്ങൾക്ക്: ജോഷി മാത്യു 07891058834, സിബി ജോസഫ് 07889998694, അനിൽ അധികാരം 07912411072, ജയിംസ് കാപ്പൻ 07724375078.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ