നജഫ്ഗഡ് ക്ഷേത്രത്തിൽ തിങ്കളാഴ്ച അഷ്‌ടദ്രവ്യ ഗണപതി ഹോമം
Thursday, September 1, 2016 8:00 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർഥിയോടനുബന്ധിച്ചു സെപ്റ്റംബർ അഞ്ചിനു (തിങ്കൾ) രാവിലെ ആറിന് അഷ്‌ടദ്രവ്യ ഗണപതി ഹോമം നടത്തുന്നു.

രാവിലെ അഞ്ചിന് നിർമാല്യ ദർശനം, 7.30നു ഉഷ:പൂജ, 10.30നു ഉച്ചപൂജ തുടർന്നു നട അടക്കും. വൈകുന്നേരം 5.30നു സായാഹ്ന പൂജകൾക്കായി നട തുറക്കും. 6.30നു മഹാ ദീപാരാധന, 7.30നു ഗണപതി പൂജ. രാത്രി എട്ടിനു അത്താഴ പൂജക്കുശേഷം നട അടക്കും. ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമികത്വത്തിലാവും പൂജാദികൾകർമങ്ങൾ. വിനായക ചതുർഥിയോടനുബന്ധിച്ചു അന്നേദിവസം വിശേഷാൽ പൂജകളും നടക്കും.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി