‘ദൈവ മാർഗത്തിൽ ത്യാഗം സഹിക്കാൻ ഹാജിമാർ സന്നദ്ധരാവണം’
Thursday, September 1, 2016 8:00 AM IST
ജിദ്ദ: ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തേതായ ഹജ്‌ജ് കർമം മറ്റു ആരാധനാ കർമങ്ങളിൽ നിന്ന് വ്യത്യസ്തമായി ശാരീരികവും മാനസികവുമായി ത്യാഗം സഹിച്ചു നിർവഹിക്കേണ്ട കർമമാണെന്നും അത് അല്ലാഹുവിനുവേണ്ടി പൂർത്തിയായി നിർവഹിക്കാൻ അള്ളാഹു കല്പിച്ചിരിക്കുന്നുവെന്നും ഹജ്‌ജിന്റെയും ഉംറയുടെയും ലക്ഷ്യം. അതു നിർവഹിക്കാൻ വരുന്നവരുടെ വ്യക്‌തിപരമോ കുടുംബപരമോ ആയ കാര്യ ലാഭങ്ങളാവരുതെന്നും അല്ലാഹുവിന്റെ പ്രീതിമാത്രമായിരിക്കണം ഓരോ ഹാജിയുടെയും ലക്ഷ്യമെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസമദ് പൂക്കോട്ടൂർ. ഷറഫിയ ഇമ്പാല വില്ലയിൽ ജിദ്ദ ഇസ്ലാമിക് സെന്ററും ജിദ്ദ എസ്വൈഎസ് കമ്മിറ്റിയും സംയുക്‌തമായി സംഘടിപ്പിച്ച ഹജ്‌ജ് പഠന ക്ലാസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സയിദ് സഹൽ തങ്ങൾ അധ്യക്ഷത വഹിച്ച പരിപാടി ഹാജി കെ. മമ്മദ് ഫൈസി തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ആമുഖ പ്രഭാഷണം നടത്തി, അബ്ദുസലാം ഫൈസി ഒളവട്ടൂർ, മുസ്തഫ ബാഖവി ഊരകം, അബ്ദുൽ കരീം ഫൈസി കീഴാറ്റൂർ, അബ്ദുള്ള കുപ്പം, അബൂബക്കർ ദാരിമി ആലംപാടി, സയിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, എം.സി. സുബൈർ ഹുദവി പട്ടാമ്പി തുടങ്ങിയവർ പ്രസംഗിച്ചു. ഹുസൈൻ ബാഖവി അമ്മിനിക്കാട്, സയിദ് സൈനുൽ ആബിദീൻ തങ്ങൾ, അഹമ്മദ് പാളയാട്ട്, അബൂബകർ അരിമ്പ്ര, സവാദ് പേരാമ്പ്ര, സി.കെ. ശാക്കിർ, മജീദ് പുകയൂർ തുങ്ങിയവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ