ഫോക്ക് ചികിത്സ സഹായധനം കൈമാറി
Thursday, September 1, 2016 5:55 AM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ചാരിറ്റി, വെൽഫെയർ പ്രവർത്തനങ്ങളുടെ ഭാഗമായി അപകടത്തിൽ ഗുരുതമായി പരിക്കേറ്റ മുൻ അംഗം സദാനന്ദന് ചികിത്സക്കായി സ്വരൂപിച്ച രണ്ടു ലക്ഷം രൂപയുടെ ചാരിറ്റി ഫണ്ട് ടി.വി. രാജേഷ് എംഎൽഎ കണ്ണൂരിൽ നടന്ന ചടങ്ങിൽ കൈമാറി.

രക്ഷാധികാരികളായ ഐ.വി. ദിനേശ്, ജയശങ്കർ, പ്രസിഡന്റ് ശൈമേഷ്, ജനറൽ സെക്രട്ടറി എം.എൻ. സലിം, ചാരിറ്റി സെക്രട്ടറി പി.കെ. രമേശ്, അബാസിയ എക്സിക്യൂട്ടിവ് മാർട്ടിൻ, ജലീബ് യൂണിറ്റ് ട്രഷറർ സോമൻ, ഫോക്ക് അംഗം അജിത് എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ