കെകെഎംഎ ഗുഡ് ഹാർട്ട് ക്ലിനിക് ഉദ്ഘാടനം ചെയ്തു
Thursday, September 1, 2016 5:45 AM IST
കണ്ണൂർ: ഗൾഫ് മേഖലയിൽ പ്രതിസന്ധിയുടെ കരിനിഴൽ പരത്തുന്ന സന്ദർഭത്തിലും ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാകുന്നത് അഭിനന്ദനാർഹമാണെന്ന് കേരള സംസ്‌ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ കണ്ണൂർ മുസ്ലിം ജമാഅത്തുമായി സഹകരിച്ചു തുടങ്ങിയ ഗുഡ് ഹാർട്ട് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

15 വർഷമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന 12 ഡയാലിസിസ് സെന്ററുകൾ കെകെഎംഎയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സമൂഹത്തിനു സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ ചെലവിൽ ഹൃദ്രോഗത്തെ കണ്ടെത്തുകയും ചികിത്സയേക്കാൾ ബോധവത്കരണം നടത്തി ആരോഗ്യമുള്ള സമൂഹത്തെ സൃഷിക്കുക, കുറഞ്ഞ ചെലവിൽ അത്യാധുനിക പരിശോധനകൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എക്കോ സെന്ററിന്റെ ഉദ്ഘാടനം കണ്ണൂർ കോർപറേഷൻ മേയർ പി. ലത, കാർഡിയാക്ക് സെന്ററിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞി മുഹമ്മദ്, ലാബിന്റെ ഉദ്ഘാടനം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് പി. മോഹനൻ, ടിഎൻടി സെന്റർ ബിജെപി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെകെഎംഎ ചീഫ് പേട്രൺ കെ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഗുഡ് ഹാർട്ട് സെന്ററിന്റെ പ്രോജക്ട് വിശദീകരണം കെകെഎംഎ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ നിർവഹിച്ചു. ഡിസിസി സെക്രട്ടറി ഫൈസൽ, കെകെഎംഎ സിഎഫ്ഒ അലിമാത്ര, അബുദാബി സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ ഖാദർ പനക്കാട്ട്, കെഎംജെ പ്രസിഡന്റ് പി. സലിം, സെക്രട്ടറി കബീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എ.വി. മുസ്തഫ, ബഷീർ മേലടി, എച്ച്. എ. ഗഫൂർ, കെ.കെ. അബ്ദുള്ള യൂസഫ് നൂനേരി, പി.കെ. ഇസ്മത്ത്, എ.ടി. സലാം, അഷ്റഫ് ബംഗാളി മുഹല്ല, വി.വി. മുനീർ, കെ.പി. റഫീഖ്, സിദ്ദീഖ്, വി.പി. സമീർ എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ
<ശാഴ െൃര=/ിൃശ/2016ലെുേ1സസാമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>